DDD

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

ഗൂഗിള്‍ ക്രോമില്‍ ആഡോണായി ഉപയോഗിക്കാവുന്ന കുറെ നല്ല എക്സ്റ്റന്‍ഷനുകള്‍

ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗൂഗിള്‍ ക്രോമില്‍  ആഡോണായി ഉപയോഗിക്കാവുന്ന കുറെ  എക്സ്റ്റന്‍ഷനുകളാണ് ഇവിടെ
പരിജയപെടുതുന്നത്. നിങ്ങളും ഗൂഗിള്‍ ക്രോമാണ് ഉപയോഗിക്കുന്നതങ്കില്‍ ഇതു നിങ്ങള്‍ക്കും പ്രയോജനപ്പെടും എന്ന് തോന്നുന്നു.ഗൂഗിള്‍ ക്രോമില്‍  ആഡോണായി ഉപയോഗിക്കുന്നവ മുകളില്‍ വലതുവശത്തായി അതിന്‍റെ ചിന്നം കാണിക്കും നമുക്കവശ്യമുള്ളവ ഒറ്റ ക്ലിക്ക് കൊണ്ട് വളരെ പെട്ടന്ന് ഉപയോഗിക്കാന്‍ പറ്റും ...


അതിവേഗ ഇംഗ്ലീഷ് - മലയാളം നിഘണ്ടു :...

ഇതില്‍ നമുക്ക് ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അര്‍ഥം അറിയാന്‍ പറ്റും 

ലിങ്ക് താഴെ കൊടുക്കുന്നു ..
https://chrome.google.com/webstore/detail/olam-english-malayalam-di/jllnnkgmppgmibnpjagfabblhfcnemjl
==============================================


Page Eraser :..
നമ്മുടെ എവ്ബ് പേജില്‍ നമുക്കാവശ്യം ഇല്ലാത്ത കാര്യങ്ങള്‍ ഇതുപയോഗിച്ച് 
മായിക്കാന്‍ പറ്റും ...

യുട്യൂബ് ലിങ്ക് ഇവിടെ :..
https://www.youtube.com/watch?feature=player_embedded&v=SkDh0mAJXw4

ലിങ്ക് താഴെ കൊടുക്കുന്നു ..
https://chrome.google.com/webstore/detail/page-eraser/ekofpchjmoalonajopdeegdappocgcmj
==============================================
വെബ്സൈറ്റ് ട്രാന്‍സ്ലേഷന്‍ :...ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ നമ്മള്‍ മിക്കവാറും വിവരങ്ങള്‍ അറിയാന്‍ കമ്പ്യൂട്ടറിനയാണ് അശ്രയിക്കാറുള്ളത് അങ്ങനെ ചില വിവരങ്ങള്‍അന്വഷിച്ചു   
നിങ്ങള്‍ മറ്റ് ഭാഷകളിലുള്ള സൈറ്റുകളില്‍ എത്തിപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ നിങ്ങള്‍ക്ക് അത്  അറിയാത്ത ഭാഷയാണതെങ്കില്‍  ഉപയോഗിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ ആദ്യ ചോയ്സ് എന്നത് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററാണ്. എന്നാല്‍ ഗൂഗിള്‍ മാത്രമല്ല ഈ ആവശ്യത്തിന് ഉപയോഗിക്കാവുന്നത്.ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് ട്രാന്‍സ്ലേറ്റ്.
ഇത് ക്രോം ആപ് സ്റ്റോറില്‍ പോയി ബ്രൗസറിലേക്ക് ആഡ് ചെയ്യുക. ഏത് ഭാഷയിലേക്കാണ് ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യാം. ട്രാന്‍സ്ലേഷനായി കൃത്യമായ കീയും നിശ്ചയിക്കാം. രണ്ട് തരത്തില്‍ ട്രാന്‍സ്ലേഷന്‍ നടത്താം.
ആദ്യത്തേത് വെബ്പേജിലെ ടെക്സ്റ്റ് സെലക്ട് ചെയ്ത് നിങ്ങള്‍ ട്രാന്‍സ്ലേഷനായി സെറ്റ് ചെയ്ത കീ അമര്‍ത്തുക.
രണ്ടാമത്തേത് എക്സ്റ്റന്‍ഷന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എത് ഭാഷയിലേക്ക് ട്രാന്‍സ്ലേഷന്‍‌ നടത്തണമെന്ന് സെലക്ട് ചെയ്യുക. ട്രാന്‍സ്ലേറ്റ് ചെയ്യേണ്ടത് ടൈപ്പ് ചെയ്ത് നല്കുക.
വിവര്‍ത്തനം ചെയ്ത ടെക്സ്റ്റ് , സൗണ്ടായി കേള്‍ക്കാനും സാധിക്കും. ഈ ടൂളിന് ഒരു ഹിസ്റ്ററി ഒപ്ഷനുമുണ്ട്. ഇതുപയോഗിച്ച് മുമ്പ് ട്രാന്‍സ്ലേറ്റ് ചെയ്തവ കാണാനും സാധിക്കും. 
ലിങ്ക് താഴെ കൊടുക്കുന്നു :..
======================================================================

ഗൂഗിള്‍  പേജ് സ്ക്രീന്‍ ഷോട്ട് :...

സ്ക്രീന്‍ ഷോട്ട് എടുക്കാനുപയോഗിക്കുന്ന നിരവധി ടൂളുകള്‍ നെറ്റില്‍ ലഭിക്കും. എന്നാല്‍ സ്ക്രീന്‍ ഷോട്ടില്‍ വാട്ടര്‍ മാര്‍ക്കിംഗ് , എഡിറ്റിംഗ്, പി.ഡി.എഫ് കണ്‍വെര്‍ഷന്‍ എന്നിവ ഒരുമിച്ച് നടത്താനാവുന്നവ കുറവാണ്. ഇതിനൊക്കെ ഉപകരിക്കുന്ന ഒരു ടൂളാണ്  FireShot . പി.എന്‍.ജി, പി.ഡി.എഫ് എന്നീ ഫോര്‍മാറ്റുകളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ടൂളാണ് ഇത്. ഒരു വെബ് പേജ് മുഴുവനായോ, സ്ക്രീനില്‍ കാണുന്നത് മാത്രമോ, സെലക്ടഡ് ഭാഗം മാത്രമായോ ഇതില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം...യുട്യൂബ് ലിങ്ക് ഇവിടെ :..
ലിങ്ക് ഇവിടെ :..

==============================================
Awesome
ഇതുപയോഗിച്ച് മെട്രോസ്റ്റൈലില്‍ ഒരു പുതിയ ടാബ് സെറ്റ് ചെയ്യാം. ഡൈനാമികായ ആഡ് ഓണുകള്‍ ഇതില്‍ ചേര്‍ക്കാനാവും. ഇതിലെ കളര്‍, പൊസിഷന്‍, സൈസ്, കണ്ടന്റ് എന്നിവയെല്ലാം സെറ്റ് ചെയ്യാനുമാകും. ഒരു ഷോര്‍ട്ട് ടൂര്‍വഴി ഇത് സെറ്റ് ചെയ്യുന്നവിധം മനസിലാക്കാം.
ഇതിന് ശേഷം അണ്‍ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ടാബ് കസ്റ്റമൈസിങ്ങ് ചെയ്യാം. ആവശ്യമില്ലാത്ത ടൈലുകള്‍ നീക്കം ചെയ്യാം. നിങ്ങള്‍ക്ക് വേണ്ടുന്ന ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്ത് 

ടാബ് സെറ്റ് ചെയ്യുക...

യു ട്യൂബ് ലിങ്ക് ഇവിടെ :..

==============================================

ക്രോം വിസ്

വെബ്പേജുകളിലെ അവ്യകത്വും, തിരെ ചെറുതുമായ ടെക്സ്റ്റ് ഭാഗങ്ങള്‍ ക്ലിയറായി കാണാന്‍ ഇത് ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം  0 അമര്‍ത്തിയാല്‍ ആക്ടിവാകും. നിങ്ങള്‍ സെലക്ട് ചെയ്യുന്ന ടെക്സ്റ്റ് ഭാഗം ഉയര്‍ന്ന കോണ്‍ട്രാസ്റ്റില്‍ പേജിന്റെ മുകളിലായി കാണിക്കും. 1 മുതല്‍ 6 വരെ കീകള്‍ അമര്‍ത്തി കളറില്‍മാറ്റം വരുത്തുകയും ചെയ്യാം.
ഇതുകൂടാതെ മറ്റ് നിരവധി കീബോര്‍ഡ് ഷോര്‍‌ട്ട് കട്ടുകള്‍ ഇതില്‍ലഭ്യമാണ്. ഇവ ലഭിക്കാന്‍ ക്രോംവിസ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഒപ്ഷന്‍സ് എടുക്കുക...

ലിങ്ക് ഇവിടെ :..
==============================================

ക്രോമില്‍ രണ്ട് സ്പീച്ച് ടൂളുകള്‍ :..
Chrome Speak

ക്രോമില്‍ ഉപയോഗിക്കുന്ന ആഡോണാണ് ക്രോം സ്പീക്ക്. ഇതുപയോഗിച്ച് വെബ് പേജുകള്‍ വായിച്ച് കേള്‍ക്കാം. ഈ എക്സ്റ്റന്‍ഷനുപയോഗിച്ചാല്‍ മറ്റ് സോഫ്റ്റ് വെയറുകള്‍ പുറമേ ഉപയോഗിക്കേണ്ടുന്ന കാര്യമില്ല. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനും സാധിക്കും. എക്‌സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വായിച്ച് കേള്‍ക്കേണ്ടുന്ന ഭാഗം സെല്ക്ട് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്ത് റീഡ് സെല്ക്ട് ചെയ്യുക. മറ്റൊരു മെച്ചമെന്നത് വലിയ ടെക്‌സ്റ്റ് ഭാഗങ്ങളും ഇങ്ങനെ വായിച്ച് കേള്‍ക്കാമെന്നതാണ്. ഓഫ്‌ലൈന്‍ പേജുകളിലും ഇത് ഉപയോഗിക്കാം.


ലിങ്ക് ഇവിടെ :..


Speak  to Search
ക്രോമില്‍ ഉപയോഗിക്കാവുന്ന മറ്റൊരു എക്‌സ്റ്റന്‍ഷനാണ് ഇത്. സ്വന്തമായി ഒരു ഗൂഗിള്‍ ക്രോമും ഒരു മൈക്കും ഉള്ളവര്‍ക്ക് ടെക്‌സ്റ്റ് സെര്‍ച്ചിന് പകരം 
മൈക്രോഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം.ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സെര്‍ച്ച് ബോക്‌സിനരികെ മൈക്രോഫോണ്‍ചിഹ്നം വരും. പല ഭാഷകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യും .. പിന്നെ നിങ്ങള്‍ പറയുന്നത് വളരെ സ്ഫുടമായിരിക്കണം .....
ലിങ്ക് ഇവിടെ :..
https://chrome.google.com/webstore/detail/speak-to-search/peldinpdedgdcbdehomnpfndejpoibeb

========================================================================

ക്ലിക്ക് ആന്‍ഡ് ക്ലീന്‍ :..


ക്രോം ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷനാണ് ഇത്. 
ബ്രൗസിങ്ങ് ഹിസ്റ്റി ക്ലീനിങ്ങ്, പ്രൈവസി സെറ്റിംഗ്സ് എഡിറ്റ് ചെയ്യുക, 
കാച്ചഡ് വീഡിയോകള്‍ കാണുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്.എക്സ്റ്റന്‍ഷന്‍ മാനേജര്‍.. വളരെ എളുപ്പത്തില്‍ ഔട്ട് ഡേറ്റഡും, ഇന്‍സ്റ്റാള്‍ഡുമായ എക്സ്റ്റന്‍ഷനുകള്‍ ഇതുപയോഗിച്ച് മാനേജ് ചെയ്യാം.

ലിങ്ക് ഇവിടെ :..


==============================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ